വെള്ളറട : കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളെ തുടർന്ന് കാളിമല തീർഥാടനം പേരിനു മാത്രം. ഇക്കുറി സമാപന ദിവസമുള്ള സമൂഹ ചിത്രാപൗർണമി പൊങ്കാല ഉണ്ടാകില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. പണ്ടാര അടുപ്പിൽ സമർപ്പിക്കുന്ന പൊങ്കാല മാത്രമേ ഇക്കുറി ഉണ്ടാകുകയുള്ളൂ. 27-ന് ചിത്രാ പൗർണമി ദിവസം എട്ടിന് കാളിമലയിൽ പണ്ടാര അടുപ്പിൽ തീകൊളുത്തുന്ന സമയം വീടുകളുടെ മുറ്റത്ത് പൊങ്കാല സമർപ്പിക്കാം