നെയ്യാറ്റിൻകര : മഞ്ചവിളാകത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി. ഇടഞ്ഞി ആശ്രമത്തിന്റെ നാനോ കാറാണ് കത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 3.40-ന് മഞ്ചവിളാകം സ്‌കൂളിനു സമീപമാണ് സംഭവം.

സുശീലമേരിയെന്നയാളാണ് കാർ ഓടിച്ചിരുന്നത്. കാറിൽനിന്നു തീ പടരുന്നതുകണ്ട് ഇവർ കാർ നിർത്തി പുറത്തിറങ്ങി. കാറിന്റെ എൻജിൻ സ്ഥാപിച്ചിരുന്ന പുറകുവശത്തുനിന്നാണ് തീ പടർന്നത്.

ഇലക്ട്രിക് സർക്യൂട്ടിന്റെ കുഴപ്പമാകാം തീപടരാനിടയാക്കിയതെന്നാണ് കരുതുന്നത്. നെയ്യാറ്റിൻകരയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.