തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭാ സംഗമം ബുധനാഴ്ച രാവിലെ 10 മുതൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കും.

മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനാകും. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന അവാർഡ് നേടിയ മാധ്യമപ്രവർത്തകയും കഥാകാരിയുമായ കെ.ആർ.മല്ലികയെ ആദരിക്കും.

കേരള സർവകലാശാല മുൻ പ്രൊ. വൈസ് ചാൻസലർ ഡോ. ജെ.പ്രഭാഷ്, ഡോ. പി.കെ.രാജശേഖരൻ, ഡോ. മീന ടി.പിള്ള എന്നിവർ ശില്പശാല നയിക്കും.