:അവധി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി ഇക്കോ ടൂറിസം. ഇതനുസരിച്ച് പൊന്മുടിയിൽ ഒരേസമയം 200 വലിയ വാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗതാഗതക്കുരുക്കാണ് ഈ തീരുമാനത്തിനു പിന്നിൽ.

സന്ദർശകർക്ക് മൂന്നുമണിക്കൂർ പൊന്മുടിയിൽ ചെലവഴിക്കാം. നേരത്തെയിത് രണ്ടുമണിക്കൂറായിരുന്നു. അവധിദിനങ്ങളിലാണ് ഈ നിയന്ത്രണങ്ങൾ. ഓൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യം രണ്ടാഴ്ചയ്‌ക്കുള്ളിൽ തയ്യാറാകുമെന്നും അധികൃതർ അറിയിച്ചു.