കിളിമാനൂർ : കെ.എസ്.ആർ.ടി.സി. പെൻഷനേഴ്സ് ഓർഗനൈസേഷൻ കിളിമാനൂർ ഡിപ്പോയ്ക്കു മുന്നിൽ ധർണ നടത്തി.

പെൻഷൻ വിതരണം കൃത്യമാക്കുക, ദിനബത്ത കുടിശ്ശിക, ഉത്സവബത്ത എന്നിവ അനുവദിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യൂണിറ്റ് പ്രസിഡൻറ് ആർ.സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു.