നെയ്യാറ്റിൻകര : കർഷക കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനമഹോത്സവം സംഘടിപ്പിച്ചു. മുൻ എം.എൽ.എ. ആർ.സെൽവരാജും നെയ്യാറ്റിൻകര എസ്.ഐ. സെന്തിൽകുമാറും ചേർന്ന് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ വളപ്പിൽ തെങ്ങിൻ തൈനട്ട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് വി.പി.ഷിനോജ് അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.മുഹിനുദ്ദീൻ, മാരായമുട്ടം സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, അജയകുമാർ, വിൻസെന്റ്, ശിവൻകുട്ടി, പുന്നക്കാട് സജു, ഓലത്താന്നി ബിജു, നെയ്യാറ്റിൻകര ജയരാജ്, സതീഷ് എന്നിവർ പങ്കെടുത്തു.