പള്ളിക്കൽ : കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കാനായി പള്ളിക്കൽ കവലയിൽ സ്ഥാപിച്ച കുടിവെള്ള എ.ടി.എം. കൗണ്ടർ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.ഹസീന അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കൗണ്ടർ സ്ഥാപിച്ചത്. രണ്ട് രൂപയ്ക്ക് കൗണ്ടറിൽ നിന്ന് കുടിവെള്ളം ലഭിക്കും.

വൈസ് പ്രസിഡൻറ് ശ്രീജ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഫ്സൽ എസ്.ആർ., എ.നിഹാസ്, ബൻഷാ ബഷീർ, ജിഹാദ്, ജെ.സജി കുമാർ, ദീപ ഡി., സരളമ്മ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.