മംഗലപുരം : വേങ്ങോട് സർവീസ് സഹകരണ ബാങ്കിന്റെ മുൻവശത്തും പുന്നൈക്കുന്നം വൈ.എം.എ. ജങ്ഷനിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വി.ശശി എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ജഗന്നാഥൻ, വേങ്ങോട് മധു, സതീശൻ നായർ, രാജശേഖരൻ, ജയ് മോൻ, പഞ്ചായത്തംഗങ്ങളായ വനജ കുമാരി, സുനിൽ എ.എസ്., തോന്നയ്ക്കൽ രവി തുടങ്ങിയവർ പങ്കെടുത്തു.