തിരുവനന്തപുരം : പി.എൻ.പണിക്കർ ദേശീയ വായനദിന മാസാഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിന് സമ്പൂർണ സാക്ഷരത കൈവരിക്കാനായത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയാണെന്നും സ്കൂൾ ലൈബ്രറികൾ കുറച്ചുകൂടി സജീവമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് മുഖ്യപ്രഭാഷണം നടത്തി. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ, റീഡിങ് മിഷൻ കോ-ഓർഡിനേറ്റർ ജെ.ബിജുമോൻ തുടങ്ങിയവർ പങ്കെടുത്തു.