തിരുവനന്തപുരം : വെള്ളയമ്പലം കോവിഡ് സി.എഫ്‌.എൽ.ടി.സി. സെന്ററിൽ കോവിഡ് ബാധിതയായ യുവതിയോട് അപമര്യാദയായി പെരുമാറിയ താൽക്കാലിക െവാളൻറിയറെ പോലീസ് അറസ്റ്റുചെയ്തു.

തിട്ടമംഗലം പുലരി നഗർ തട്ടാശ്ശേരി വീട്ടിൽ ഷെറിൻ സെബാസ്റ്റ്യൻ(37) ആണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.

സി.എഫ്.എൽ.ടി.സി.യിലെ ഡോക്ടറുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിങ്കളാഴ്ചയായിരുന്നു സംഭവം.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.