നെടുമങ്ങാട് : തലസ്ഥാനജില്ലയുടെ അഴിമതിയില്ലാത്ത പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്നും അദ്ദേഹത്തിന്റെ മരണം നെടുമങ്ങാടിന് തീരാനഷ്ടമാണെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കച്ചേരി ജങ്ഷനിൽ ചേർന്ന അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എ.യും മന്ത്രിയായും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുമങ്ങാട് പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ മുൻമന്ത്രി എം.വിജയകുമാർ, ആർ.ജയദേവൻ, കരകുളം കൃഷ്ണപിള്ള, ഉഴമലയ്ക്കൽ വേണുഗോപാൽ, വർക്കല കഹാർ, നെയ്യാറ്റിൻകര സനൽ, തുടങ്ങിയവർ സംസാരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മന്ത്രി എ.കെ.ശശീന്ദ്രൻ, എ.സി.ജോസഫ് എന്നിവർ ശങ്കരനാരായണപിള്ളയുടെ വസതിയിലെത്തി അനുശോചനം അറിയിച്ചു.