വർക്കല : പനയറ മിനി ഫ്രണ്ട്‌സ് കൾച്ചറൽ ഫോറം നിർമിച്ച സാംസ്‌കാരികമന്ദിരത്തിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ. നിർവഹിച്ചു.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രദേശവാസികളായ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.

സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ നിർവഹിച്ചു. കൾച്ചറൽ ഫോറം പ്രസിഡന്റ് ആർ.വിജയകുമാർ അധ്യക്ഷനായി.

ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷീബ, പ്രിയ എന്നിവരും ഡോയ അജയൻ പനയറ, ജി.എസ്.പ്രശാന്ത്, പനയറ രാജു, കെ.എസ്.അനീഷ്, ഹരി എന്നിവർ സംസാരിച്ചു.