കല്ലമ്പലം : കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) ട്രഷറർ ഷിബു രാജിന് ചികിത്സാ സഹായധനം നൽകി.

ഞാറയ്ക്കാട്ടുവിളയിലെ ഷിബുവിന്റെ വീട്ടിൽ എത്തി കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മടവൂർ അനിൽ സഹായം കൈമാറി.

ചടങ്ങിൽ സംഘടനയുടെ മുതിർന്ന അംഗമായ കൃഷ്ണപിള്ളയെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള റേഷൻ എംപ്ലോയീസ് യൂണിയൻ ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് ജി.വേണുഗോപാൽ നായർ, സെക്രട്ടറി കെ.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് എസ്.വിജയകുമാർ, ജോയിൻറ്‌ സെക്രട്ടറി എ. സിറാജുദ്ദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വി. മുരളീധരൻ നായർ, എസ്.സുരേഷ് ബാബു, ശ്രീലത എന്നിവർ പങ്കെടുത്തു.