അരുവിക്കര : അരുവിക്കര ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റൻറിന്റെ താത്കാലിക ഒഴിവുണ്ട്. സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലമോ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡി.സി.എ. ആൻഡ്‌ ബിസിനസ് മാനേജ്മെന്റ്‌ എന്നീ കോഴ്സുകൾ പാസായവർക്കും കേരളത്തിലെ സർവകലാശാലകൾ അംഗീച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള ഡി.സി.എ., പി.ജി.ഡി.‍‍സി.എ. പാസായവർക്കും അപേക്ഷിക്കാം.

പ്രായം 18നും 30നും മധ്യേ. അപേക്ഷകൾ നവംബർ 3-ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. അഭിമുഖം നവംബർ 8-ന് രാവിലെ 11-ന്. വിവരങ്ങൾക്ക് ഫോൺ: 6282184732.