തിരുവനന്തപുരം : പോലീസുകാരെ തെരുവുനായ്ക്കളായി കണ്ട് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പോലീസുകാർക്കെതിരേ അന്വേഷണം. കൊല്ലം സിറ്റിയിൽ വർക്കിങ് അറേഞ്ച്മെന്റിൽ ജോലിചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, കോട്ടയത്തെ ഗ്രേഡ് എ.എസ്.ഐ. ചന്ദ്രബാബു, വർക്കല സ്റ്റേഷനിലെ വിനോദ് എന്നിവർക്കെതിരേയാണ് വാക്കാലുള്ള അന്വേഷണത്തിന് ദക്ഷിണ മേഖലാ ഐ.ജി. ഹർഷിത അത്തല്ലൂരി ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അന്വഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറോട് ഐ.ജി. ആവശ്യപ്പെട്ടത്.

നിർമാണത്തിലിരിക്കുന്ന വീടിന്റെ മുന്നിൽ കിടക്കുന്ന തെരുവുനായ്ക്കളെ ബറ്റാലിയൻ ഉദ്യോഗസ്ഥരായി കണ്ട് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ചിത്രീകരിച്ച വീഡിയോയാണ് വിവാദമായത്.

യൂണിഫോമിലുള്ള പോലീസ് ഉദ്യാഗസ്ഥർ തന്നെ ചിത്രീകരിച്ച ഈ വിഡിയോ പോലീസുകാരുടെ ഗ്രൂപ്പായ ‘കാവൽ കരുനാഗപ്പള്ളി’യിലും പുറത്തും പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു.