നെടുമങ്ങാട് : നഗരസഭയിലെ മഞ്ച വാർഡിൽ മൂന്ന് ചിറകളിലായി സുഭിക്ഷകേരളം പദ്ധതിപ്രകാരം മത്സ്യക്കൃഷി ആരംഭിച്ചു. അലക്കാട്ടുകോണം, കണ്ണണിക്കോണം, കുളവിക്കോണം എന്നീ ചിറകളിലാണ് മത്സ്യക്കൃഷി ആരംഭിച്ചത്.

ഇരുപതുലക്ഷം ചെലവിട്ട് നഗരസഭ കുളങ്ങൾ നവീകരിച്ചിരുന്നു. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതോടൊപ്പം കർഷകരുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാർഡ് കൗൺസിലർ എ.ഷാജി പരിപാടിക്കു നേതൃത്വം നൽകി.