നാഗർകോവിൽ : നാഗർകോവിൽ നാഗരാജക്ഷേത്രത്തിൽ തൈമാസ ഉത്സവം ബുധനാഴ്ച കൊടിയേറി. രാവിലെ 6.45-ന് ക്ഷേത്രതന്ത്രി നീലകണ്‌ഠ നാരായണ ഭട്ടതിരി ഉത്സവ കൊടിയേറ്റി. വൈകുന്നേരം 6.30-ന് വിളക്ക് പൂജയും, രാത്രി 7.30-ന് ആത്മീക പ്രഭാഷണവും, തുടർന്ന് ഭരതനാട്യവും, രാത്രി 8.30-ന് സ്വാമി എഴുന്നള്ളത്തും നടന്നു. ഉത്സവദിനങ്ങളിൽ വിശേഷ പൂജകളും, അഭിഷേകവും, കലാപരിപാടികളും ഉണ്ടായിരിക്കും. ചടങ്ങുകളിൽ പ്രധാനമായ തേരോട്ടം 28-ന് നടക്കും. അന്നു രാത്രി 9.30-ന് സപ്താവർണച്ചടങ്ങ് നടക്കും. 29-ന് വൈകുന്നേരം ആറിന് സ്വാമി ആറാട്ടിന് എഴുന്നള്ളും.