നെടുമങ്ങാട് : കരുപ്പൂര് ഗവ. ഹൈസ്‌കൂളിനു അനുവദിച്ചു കിട്ടിയ ശാസ്ത്രപാർക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സംഗീതാ രാജേഷ്, പി.ടി.എ. പ്രസിഡന്റ് ആർ.ഗ്ലിസ്റ്റസ്, മാതൃസമിതി പ്രസിഡന്റ് ആർ.ശ്രീലത, സീനിയർ അസിസ്റ്റന്റ് ഷീജാബീഗം എസ്.ജി., വി.എസ്. പുഷ്പരാജ് എന്നിവർ സംസാരിച്ചു. അധ്യാപകരായ എൻ.മനോഹരൻ, സന്തോഷ്‌ലാൽ വി.ജെ. എന്നിവരാണ് ശാസ്ത്രപാർക്ക് സജ്ജീകരിച്ചത്. കൺവീനർ സുജ ഡി. ശാസ്ത്രപാർക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു.