അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് കലാപത്തിന്റെയും കോട്ട ഉപരോധ സമരത്തിന്റെയും മുന്നൂറാം വാർഷികം വീരസ്മരണാചരണമായി ആഘോഷിക്കുന്നു. വ്യാഴാഴ്ച അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം നടക്കുന്ന വാർഷികാഘോഷ പരിപാടി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.

വി.ശശി എം.എൽ.എ. അദ്ധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് സെമിനാർ. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ വിഷയാവതരണം നടത്തും. കയർഫെഡ് ചെയർമാൻ എൻ.സായികുമാർ മോഡറേറ്ററാകും.