തിരുവനന്തപുരം : തീരസംരക്ഷണത്തിനായി പ്രഖ്യാപിച്ച ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയിൽ കടലേറ്റം രൂക്ഷമായ പ്രദേശങ്ങളെ ഒഴിവാക്കി ബജറ്റിൽ തുക അനുവദിച്ച വിവേചന നിലപാട് സർക്കാർ തിരുത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.
പൂന്തുറ മുതൽ ശംഖുംമുഖംവരെയുള്ള പദ്ധതിക്ക് മാത്രമാണ് 19.70 കോടി രൂപ അനുവദിച്ചത്. ചെറുവെട്ടുകാട് കണ്ണാന്തുറ പ്രദേശങ്ങളെയും ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം- സംസ്ഥാന പ്രസിഡന്റ് പി.സ്‌റ്റെല്ലസ്, ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.