കാട്ടാക്കട : ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കിയതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നവകേരള പുരസ്കാരം പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിനു സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ് കുമാറിൽനിന്ന്‌ പൂവച്ചൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടി.സനൽകുമാർ, വൈസ് പ്രസിഡൻറ് ഒ.ശ്രീകുമാരി, സെക്രട്ടറി എസ്.പ്രവീൺ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പൂവച്ചൽ ഗവ. യു.പി. സ്കൂളിൽ ചേർന്ന പൊതുയോഗം ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. രണ്ടുലക്ഷം രൂപയും മുഖ്യമന്ത്രി ഒപ്പിട്ട പ്രശസ്തിപത്രവുമാണ് പുരസ്കാരം. തിരുവനന്തപുരം എ.ഡി.എം. സഫീർ മുഹമ്മദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ഹരിത കേരള മിഷൻ കോ- ഓർഡിനേറ്റർ ഡി.ഹുമയൂൺ, സ്ഥിരം സമിതി അധ്യക്ഷൻമാരായ തസ്ലീം, ഒ.ഷീബ, സൗമ്യ ജോസ് തുടങ്ങിയവർ പങ്കെടുത്തു.