തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതി ഉൾപ്പെടെ യാഥാർഥ്യമാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുംവേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു ജോർജ് മെഴ്‌സിയറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയും ബ്രഹ്മോസ് സ്റ്റാഫ് അസോസിയേഷനും സിവിൽ സപ്ലൈസ് ലേബർ കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ച ജോർജ് മെഴ്‌സിയർ അനുസ്മരണവും എൻഡോവ്‌മെന്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അധ്യക്ഷനായി. വി.എസ്.ശിവകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി.പ്രസിഡന്റ് പാലോട് രവി എൻഡോവ്‌മെന്റ് വിതരണം ചെയ്തു. കെ.പി.തമ്പി കണ്ണാടൻ, ജി.സുബോധൻ, ആന്റണി ആൽബർട്ട്, കെ.എം.അബ്ദുൽ സലാം, ഷമീർ വള്ളക്കടവ്, മലയം ശ്രീകണ്ഠൻനായർ എന്നിവർ സംസാരിച്ചു.