കിളിമാനൂർ : കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ മിഷൻ വഴി മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. ഒ.എസ്.അംബിക എം.എൽ.എ. അധ്യക്ഷയായി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ.മനോജ്, ജില്ലാ ഡിവിഷൻ അംഗം ജി.ജി.ഗിരികൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.