കാട്ടാക്കട : ബി.എസ്.പി. പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റി കാൻഷിറാമിന്റെ പരിനിർവാണദിനം ആചരിച്ചു. കള്ളിക്കാട് ജങ്ഷനിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി പി.കമലാസനൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കുഞ്ഞുമോൻ കള്ളിക്കാട് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻറ് ഇന്ദിരാനഗർ സണ്ണി, മണ്ഡലം ജനറൽ സെക്രട്ടറി ജെ.ആർ.ജയകുമാർ, റോബിൻ, ആർ.സുധ തുടങ്ങിയവർ സംസാരിച്ചു.