തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം സെക്രട്ടറി രതീഷിനെ ആക്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ.ക്കാരെ അറസ്റ്റുചെയ്യാത്തതിൽ രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. രതീഷിനെ മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതികളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിക്കുകയും ചെയ്തിട്ടും അവരെ അറസ്റ്റുചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മർദനമേറ്റ രതീഷിനെ രമേശ് ചെന്നിത്തല വീട്ടിൽ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് വൈസ്‍ പ്രസിഡന്റ് കെ.എസ്.ശബരീനാഥനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.