അരുവിക്കര : അരുവിക്കര ഡാമിന്റെ കരയിലെ കോവിഡ് രോഗി ഉൾപ്പെടെയുള്ള അഞ്ച് കുടുംബങ്ങൾക്ക് ഒരാഴ്ചയായി വെള്ളമില്ല. അരുവിക്കര ഡാമിന്റെ കരയിലെ കൽക്കുഴി ഭാഗത്തെ വീടുകളിലുള്ളവരാണ് കുടിവെള്ളത്തിനായി പരക്കംപായുന്നത്.

അഞ്ച് കുടുംബങ്ങളിൽ ഒരു വീട്ടിൽ കോവിഡ് രോഗിയുമുണ്ട്. ഇവരുടെ കാര്യം കൂടുതൽ ദുരിതമാണ്. കൽക്കുഴിയിലേക്കുവരുന്ന ലെയ്‌നിലെ വാൽവിന്റെ തകരാറാണ് വെള്ളം കിട്ടാത്തതിനു കാരണമെന്നു വീട്ടുകാർ പറയുന്നു. വാട്ടർ അതോറിറ്റി ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും വെള്ളമെത്തിയില്ല. കൺമുന്നിലുള്ള അരുവിക്കര ഡാമിലെ വെള്ളം ഇവർക്ക് കാഴ്ചവസ്തുമാത്രമാണ്.