മലയിൻകീഴ് : വിളവൂർക്കൽ, മലയിൻകീഴ് പഞ്ചായത്തുകളിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പോലീസ് നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നു.

മലയിൻകീഴ് സ്റ്റേഷൻ പരിധിയിലുള്ള ഇരുപഞ്ചായത്തുകളിലും 850 പേരോളം നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. 3 സ്ഥലങ്ങൾ കൺടെയ്ൻമെന്റ് സോൺ ആണെങ്കിലും ഇവിടെയും കോവിഡ് ബാധിച്ചവരുടെ എണ്ണം കുറയുന്നില്ല.

ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൺടെയ്ൻമെന്റ് സോണിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. പഞ്ചായത്തുകളിലെ ഓരോ വാർഡിലും പോലീസുകാരെ ഉൾപ്പെടുത്തി ഇന്നുമുതൽ നിരീക്ഷിക്കും. ക്വാറന്റീൻ ലംഘനത്തിനു ഇന്നലെ 4 പേർക്കെതിരേ കേസെടുത്തതായി ഇൻസ്പെക്ടർ പി.ആർ.സന്തോഷ് അറിയിച്ചു.