ക്യാമ്പ്‌ നടക്കുക അഞ്ച്‌ ദിവസങ്ങളിൽ

തിരുവനന്തപുരം : കൃഷിപാഠങ്ങളും പരിസ്ഥിതിപഠനങ്ങളും വിദ്യാർഥികൾക്കു പകർന്നുനൽകാനായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന അവധിക്കാല ക്യാമ്പ് തിങ്കളാഴ്ച ആരംഭിക്കും. പരിസ്ഥിതി, അഭിനയം, വായന, ഭക്ഷണം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ അറിവുപകർന്നുനൽകുന്ന രീതിയിലാണ് അഞ്ചു ദിവസത്തെ ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർചെയ്ത വിദ്യാർഥികൾക്കാണ് പങ്കെടുക്കാനാവുന്നത്. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ, നടനും സംവിധായകനുമായ മനു ജോസ്, ഫുഡ് ഡയറ്റീഷ്യൻ ഗായത്രി വി., ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് റിസർച്ച് ഓഫീസർ ജി.ഗോപകുമാർ, മാതൃഭൂമി ടെലിവിഷൻ സീനിയർ മാനേജർ ടെക്‌നിക്കൽ ആർ.ബിജുമോഹൻ എന്നിവർ ക്ലാസുകൾ നയിക്കും.

തിങ്കൾ മുതൽ വെള്ളി വരെ തീയതികളിൽ രാവിലെ 11 മുതൽ 12 വരെ ഗൂഗിൾ മീറ്റിലൂടെയാണ്‌ ക്ലാസ് നടത്തുന്നത്. മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടപ്പാക്കുന്ന സീഡ് പദ്ധതി 13-ാം വർഷത്തിലേക്കു കടക്കുകയാണ്. ജി.ഗോപകുമാർ