ആറ്റിങ്ങൽ : തിങ്കളാഴ്ച മുതൽ റോഡിൽ നിന്നുമാത്രമല്ല തലയ്ക്കുമീതെ പറന്നുവന്നും പോലീസ് പരിശോധനയുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെയും കൂട്ടംകൂടുന്നവരെയും കണ്ടെത്തുന്നതിനായി ആറ്റിങ്ങൽ സ്‌റ്റേഷൻ പരിധിയിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. ഇൻസ്‌പെക്ടർ ടി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരീക്ഷണാടിസ്ഥാനത്തിലുള്ള ഡ്രോൺ നിരീക്ഷണം കഴിഞ്ഞ ദിവസം നടത്തി.