നാഗർകോവിൽ : പറക്ക സ്വദേശിയായ അയ്യപ്പനെ (24) കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

നാഗർകോവിലിനു സമീപം കക്കൻപുതൂർ സ്വദേശികളായ സ്റ്റാലിൻ (31), സഹോദരൻ സുരേഷ് (32), നെസവാളർ കോളനിയിലെ പ്രഭു (32), കോട്ടാർ വടലിവിള സ്വദേശി അയ്യപ്പൻ (32)എന്നിവരാണ് അറസ്റ്റിലായത്.

മദ്യലഹരിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.