കല്ലമ്പലം : മരംമുറി സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. നാവായിക്കുളം പഞ്ചായത്ത് സമിതി, 10 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നാവായിക്കുളം വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പന്തുവിള, നാവായിക്കുളം, മാവിൻമൂട്, താഴെ വെട്ടിയാറ, ഇരുപത്തിയെട്ടാംമൈൽ, പൈവേലിക്കോണം, കിഴക്കനേല എന്നിവിടങ്ങളിൽ നടന്ന പരിപാടിക്ക്‌ സജി പി.മുല്ലനല്ലൂർ, പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, അനന്തവിഷ്ണു, കുമാർ, അരുൺകുമാർ, ജിഷ്ണു, സുദേവൻ, അനിൽകുമാർ, സന്തോഷ്, വിജയൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.