ആര്യനാട് : എൽ.ഡി.എഫ്. ഗവൺമെന്റിന്റെ അവസാനവർഷത്തെ ബജറ്റ് ജനകീയ സർക്കാരിന്റെ ജനക്ഷേമ ബജറ്റെന്ന് സി.ദിവാകരൻ എം.എൽ.എ. ആര്യനാട്ട് സംഘടിപ്പിച്ച വിതുര സദാശിവൻ അനുസ്മരണ യോഗവും ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി ആത്മാർഥമായി പ്രവർത്തിച്ച കമ്യൂണിസ്റ്റുകാരനാണ് വിതുര സദാശിവനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ്. ഗവൺമെന്റിന്റെ തുടർഭരണത്തിലേക്കുള്ള തുടർച്ചയായിട്ടാണ് 2021ലെ ജനകീയ ബജറ്റ് മാറിയിരിക്കുന്നത്. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ അധ്യക്ഷത വഹിച്ചു.
എം.എസ്.റഷീദ്, ഉഴമലയ്ക്കൽ ശേഖരൻ, കണ്ണൻ എസ്.ലാൽ, ഇഞ്ചപുരി സന്തു, ജില്ലാപ്പഞ്ചായത്തംഗമായ രാധിക, മിനി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ബിജുമോഹനൻ, സുരേഷ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.