വിതുര : വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ സ്ഥിരംസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ്. അധികാരത്തിലുള്ള വിതുരയിൽ വൈസ് പ്രസിഡൻറ് മഞ്ജുഷ ജി.ആനന്ദ് സാമ്പത്തികകാര്യ സ്ഥിരംസമിതി അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി നീതുരാജീവ് (എൽ.ഡി.എഫ്.), വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ബി.എസ്.സന്ധ്യ (എൽ.ഡി.എഫ്.), ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായി മേമല വിജയൻ (യു.ഡി.എഫ്.) എന്നിവരെ തിരഞ്ഞെടുത്തു.
എൽ.ഡി.എഫിന് ഭരണമുള്ള തൊളിക്കോട്ട് വൈസ് പ്രസിഡന്റ് ബി.സുശീല(എൽ.ജെ.ഡി.) യാണ് സാമ്പത്തികകാര്യ സ്ഥിരംസമിതി അധ്യക്ഷ. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി അനുതോമസ് (എൽ.ഡി.എഫ്.), വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായി ലിജുകുമാർ (എൽ.ഡി.എഫ്.), ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായി തോട്ടുമുക്ക് അൻസർ (യു.ഡി.എഫ്.) എന്നിവരെ തിരഞ്ഞെടുത്തു.