പാങ്ങോട് : പ്രധാന റോഡിന്റെ വശത്തായി നിൽക്കുന്ന വലിയമാവ് അപകടഭീഷണിയാകുന്നു. കല്ലറ- പാലോട് പ്രധാന റോഡിൽ അയിരൂർമുക്കിൽ നിന്നും ചിതറയ്‌ക്കു പോകുന്ന ഭാഗത്ത് നിൽക്കുന്ന മാവാണ് അപകടാവസ്ഥയിലുള്ളത്. മാവിന്റെ വേരുകൾ വിട്ടുമാറിയ നിലയിലാണ്.
വിദ്യാർത്ഥികളുൾപ്പെടെ നിരവധിപേർ ബസ് കയറാൻ നിൽക്കുന്നത് ഇവിടെയാണ്. നാട്ടുകാർ നിരവധി തവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്ത് മാവിന്റെ ചുവട്ടിലെ മണ്ണ് കൂടുതലായി ഒലിച്ചുപോയിട്ടുണ്ട്.
അയിരൂർ മുക്കിൽ അപകടകരമായി നിൽക്കുന്ന മാവ്