നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ശക്തമായി മഴ പെയ്തു. മലയോര മേഖലകളിലും തീരദേശങ്ങളിലും ഉൾപ്പെടെ ജില്ലയിൽ പരക്കെ നല്ല മഴ പെയ്തു. ഉച്ചയോടെ പെയ്ത മഴ ചില പ്രദേശങ്ങളിൽ മണിക്കൂറുകൾ നീണ്ടു. ചില പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു.