ആറ്റിങ്ങൽ : എൽ.ഐ.സി. ഏജന്റുമാരുടെ സംഘടനയായ എൽ.ഐ.സി.എ.ഒ.ഐ.(സി.ഐ.ടി.യു.)യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ, കിളിമാനൂർ ശാഖകളിൽ ധർണ നടന്നു.

പോളിസി ഉടമകൾക്ക് പ്രീമിയം അടയ്ക്കാനുള്ള അറിയിപ്പ് കൃത്യസമയത്ത് നല്കുക. ഏജന്റ്മാർക്ക് പോളിസി ഉടമകളുടെ ഡ്യൂലിസ്റ്റ് പ്രിന്റ്‌കോപ്പി നല്കുന്നത് നിർത്തലാക്കാനുള്ള നടപടി പിൻവലിക്കുക. പോളിസി ഉടമകളുടെ ബോണസ് കൂട്ടിനല്കുക. പ്രീമിയം തുകയിൽ നിന്ന് ജി.എസ്.ടി. നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് അഖിലേന്ത്യ വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ധർണ.

ഡിവിഷൻ സെക്രട്ടറി ടി.ഷാജി ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ ഉദയകുമാർ അധ്യക്ഷനായി. ജയൻ, അംബിസുതൻ, ബിനു, നജിമുദ്ദീൻ, ആയിഷ, ഉണ്ണിലാൽ എന്നിവർ പങ്കെടുത്തു.