കരകുളം : ഏണിക്കര മേലാങ്കോട് ക്ഷേത്രത്തിലെ അമ്മൻകൊട ഉത്സവം ഞായറാഴ്ച നടക്കും. രാവിലെ 7.30-ന് പുഷ്പാഭിഷേകം. 8-ന് അമ്മൻകഥ വിൽപ്പാട്ട്, 9.30-ന് പണ്ടാര അടുപ്പിൽ പൊങ്കാല,

10-ന് പൊങ്കാലവിളയാടൽ, വൈകീട്ട് 4.30-ന് കുടുംബപൂജ, ഭഗവതിസേവ, 5-ന് ഉരുൾ, തുലാഭാരം, കുങ്കുമാഭിഷേകം, 7-ന് ഓട്ടം താലപ്പൊലി പൂമാല 8.30-ന് പൂപ്പട, വിൽപ്പാട്ട്, പുലർച്ചെ 12.30-ന് പായസം മഞ്ഞനീര്, ഗുരുസിതർപ്പണം.