നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ പതിനാറാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള കരട് വോട്ടർപ്പട്ടിക നഗരസഭാ ഓഫീസിൽ പ്രസിദ്ധീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓഫീസ് പ്രവൃത്തി സമയത്ത് വോട്ടർപ്പട്ടിക പരിശോധിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർ അറിയിച്ചു.