വട്ടിയൂർക്കാവ് : മരുതംകുഴി ഉദിയന്നൂർ ദേവീക്ഷേത്രത്തിലെ മേടപ്പുണർതം പൊങ്കാല ഉത്സവം തുടങ്ങി. ക്ഷേത്രതന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറിയാണ് ഉത്സവം തുടങ്ങിയത്.

തിങ്കളാഴ്ച രാവിലെ 10.15-ന് ക്ഷേത്ര പണ്ടാരയടുപ്പിൽ മാത്രമായി പൊങ്കാല നടക്കും. 24-ന് രാവിലെ പത്തുമണിക്ക്‌ ആനയൂട്ട്. വൈകീട്ട് നാലരയ്ക്ക് സാംസ്കാരിക സമ്മേളനം രാജ്യസഭാംഗം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശ്രീ ഉദിയന്നൂരമ്മ പുരസ്കാരം വാവ സുരേഷിനു നൽകും.