കാഞ്ഞിരംകുളം : കാഞ്ഞിരംകുളം സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തി.

പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് 11 മാസമായിട്ടും തുറന്നുകൊടുത്തിട്ടില്ല. അതിനാൽ ഒാഫീസിന്റെ പ്രവർത്തനം വാടകക്കെട്ടിടത്തിലാണ്. പുതിയ കെട്ടിടം തുറക്കാത്തതിനാൽ മാസം 16523 രൂപ വാടക നൽകിയാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്.

ഓഫീസ് മാറ്റാത്തതു കാരണം ഒന്നേമുക്കാൽ ലക്ഷം രൂപ ഇതുവരെ സർക്കാർ വാടകയിനത്തിൽ നൽകിയിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. എം.വിൻസെന്റ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സരസദാസ്, ജില്ലാപ്പഞ്ചായത്ത് അംഗം വത്സലകുമാർ, ബ്ലോക്ക് പ്രസിഡന്റ് ശിവകുമാർ, സി.എസ്.ലെനിൻ, സരസി കുട്ടപ്പൻ, ജോണി, അശോകൻ, കാഞ്ഞിരംകുളം ദിലീപ് കുമാർ, ചന്ദ്രൻ, നിർമല തങ്കരാജ്, മരിയലില്ലി, ലൗലി റോസ് തുടങ്ങിയവർ പങ്കെടുത്തു.