ആര്യനാട് : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എൻ.സി.സി. ബറ്റാലിയൻ പൂജപ്പുരയും ആര്യനാട് വി.ആൻഡ് എച്ച്.എസ്.എസിലെ എൻ.സി.സി. യൂണിറ്റും ചേർന്ന് കൂട്ട ഓട്ടം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുതൻ ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.സുനിൽ കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം എസ്.ശ്രീജ, എൻ.വേലായുധൻ, പ്രിൻസിപ്പൽ മഞ്ജുഷ, വൈസ് പ്രിൻസിപ്പൽ ജ്യോതിഷ് ജലൻ, ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിൽനിന്ന് ആരംഭിച്ച കൂട്ട ഓട്ടം ആര്യനാട് എത്തി തിരികെ സ്കൂളിൽ സമാപിച്ചു.