കാട്ടാക്കട : കാട്ടാക്കട നിയോജക മണ്ഡലത്തിലെ നവീകരണം പൂർത്തിയായ മൂന്ന് പൊതുമരാമത്ത് റോഡുകൾ തുറന്നു. കിള്ളി-തൂങ്ങാംപാറ-കൊറ്റംപള്ളി-അമ്പലത്തിൻകാല, കാനക്കോട്-പാപ്പനം, ചെമ്പനാകോട്- കിഴമച്ചൽ-കാഞ്ഞിരംവിള എന്നീ റോഡുകളാണ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തത്. വികസന പദ്ധതികളിൽ ജനങ്ങൾ കാഴ്ചക്കാരാകാതെ ഇടപെടുന്നവർ കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു.

ഐ.ബി.സതീഷ് എം.എൽ.എ. അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ്കുമാർ മുഖ്യാതിഥിയായി. സൂപ്രണ്ടിങ് എൻജിനീയർ സുധ എസ്. റിപ്പോർട്ട് അവതരിപ്പിച്ചു.

കാട്ടാക്കട, മാറനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അനിൽകുമാർ, എ.സുരേഷ്കുമാർ, പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, എക്സിക്യുട്ടീവ് എൻജിനീയർ ആർ.ജ്യോതി, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.