പാലോട് : കടകൾ കത്തിച്ച കേസിലെ പ്രതി 21 വർഷത്തിനു ശേഷം പാലോട് പോലീസിന്റെ പിടിയിൽ. മടത്തറ വേങ്കൊല്ല ബ്ലോക്ക് നമ്പർ 186 ശ്രീലത ഭവനിൽ സജിമോൻ(44) ആണ് അറസ്റ്റിലായത്. വടക്കാഞ്ചേരിയിൽ നിന്നാണ് പിടിയിലായത്. 2000-ത്തിൽ വേങ്കോല്ലയിലെ കടകൾ കത്തിച്ച് ലക്ഷങ്ങളുടെ നഷ്ടംവരുത്തിയ കേസിൽ പ്രതിയാണ്.