തിരുവനന്തപുരം : ഇന്ധനവില വർധനയ്ക്കെതിരേ 21-ന് ചക്രസ്തംഭനസമരം നടത്തുമെന്ന് കേരള മോട്ടോർ വ്യവസായ സംരക്ഷണസമിതി അറിയിച്ചു.

രാവിലെ 11 മുതൽ 11.15 വരെ വാഹനം നിരത്തുകളിൽ നിർത്തിയിട്ട ശേഷം വാഹനങ്ങളിൽ നിന്നിറങ്ങി പ്രതിഷേധിക്കും.

ആംബുലൻസുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും പങ്കെടുക്കും.

കോവിഡിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നതിനാലാണ് സമരം 15 മിനിറ്റായി ചുരുക്കുന്നതെന്ന് സമരസമിതി കൺവീനർ കെ.കെ.ദിവാകരൻ പറഞ്ഞു.