കാട്ടാക്കട : ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി. കാട്ടാക്കടയിൽ ധർണ സംഘടിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.സനൽകുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കാട്ടാക്കട വിജയൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ബി.ബിനു, സി.ചന്ദ്രൻ, പി.എസ്.യു. ജില്ലാ സെക്രട്ടറി അനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.