ഭരതന്നൂർ : കനത്ത മഴയത്തും കാറ്റിലും മരം കടപുഴകി വീണ് വീട് പൂർണമായും തകർന്നു. ഓടിളകി തലയിൽ വീണ് ഗൃഹനാഥനു പരിക്കേറ്റു. മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാർഡിൽപ്പെട്ട കുണ്ടാട് ഉതിരച്ചിറ അമൽനിവാസിൽ തങ്കപ്പന്റെ വീടാണ് തകർന്നത്. ഓടു മേഞ്ഞ വീട് പൂർണമായും തകർന്നു. ഉറങ്ങുകയായിരുന്ന തങ്കപ്പന്റെ തലയിൽ ഓടു വീണാണ് പരിക്കു പറ്റിയത്.

മരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് ഭാര്യ സുകേശിനിയും മകൻ അമലും പുറത്തേക്ക് ഓടിയതിനാൽ അപകടം പറ്റിയില്ല.