തിരുവനന്തപുരം : കർഷകദ്രോഹ കരിനിയമങ്ങൾക്ക്‌ പിന്നാലെ കേന്ദ്ര സർക്കാർ രാസവളങ്ങളുടെ വില ക്രമാതീതമായി വർധിപ്പിക്കാൻ രാസവള കമ്പനികൾക്ക്‌ അനുവാദം നൽകിയതിൽ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ്‌ വേണുഗോപാലൻ നായർ പ്രതിഷേധിച്ചു.

കാർഷികോത്‌പാദനമാകെ തകർക്കുന്ന രാസവള വിലവർധന ഏപ്രിൽ മുതൽ അടിച്ചേല്പിച്ചിരിക്കുകയാണ്‌. ‘ഡൈ അമോണിയം ഫോസ്‌ഫേറ്റിന്‌’ (ഡി.എ.പി.) ടണ്ണൊന്നിന്‌ 24000 രൂപയിൽ നിന്നും 38000 രൂപയായും കോംപ്ലക്സ്‌ രാസവളങ്ങൾക്ക്‌ ടണ്ണൊന്നിന്‌ 23500 രൂപയിൽ നിന്ന്‌ 35500 രൂപയായും വർധിപ്പിച്ചു.

50 ശതമാനം മുതൽ 60 ശതമാനം വരെയാണ്‌ വിലവർധന. ഈ നിലയിൽ കാർഷികോത്‌പ്പാദനം വലിയതോതിൽ കുറയുമെന്നും അദ്ദേഹം അറിയിച്ചു.