കല്ലമ്പലം : തോട്ടക്കാട് എ.പി.ജെ. അബ്ദുൽകലാം കരാട്ടെ ക്ലബ്ബ്, കിളിമാനൂർ ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ ടീം എന്നിവർ സംയുക്തമായി നടത്തിയ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ 18 പേർ വിജയികളായി.

പരിശീലകനായ ഷിഹാൻ രാജുമാത്യു നേതൃത്വം നൽകി. ബി.രത്നാകരപിള്ള ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഫൗണ്ടേഷൻ ചെയർമാൻ നിസാം തോട്ടക്കാട് വിതരണം ചെയ്തു.