നെയ്യാറ്റിൻകര : എൻ.എസ്.എസ്. അന്തിയൂർ ടൗൺ കരയോഗം സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻനായർ ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് സുകുമാരൻനായർ അധ്യക്ഷനായി. കരയോഗം സെക്രട്ടറി എസ്.ശ്രീകാന്ത്, വി.ഷാബു, ജി.ജെ.ജയമോഹൻ എന്നിവർ സംസാരിച്ചു.