കല്ലമ്പലം : ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഒറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സഹായത്തോടെ ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ബീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി.രാഗിണി അധ്യക്ഷയായി.

വൈസ് പ്രസിഡൻറ് എൻ.ജയപ്രകാശ്, പ്രിൻസിപ്പൽ കെ.കെ.സജീവ്, എച്ച്.എം. എൻ.സന്തോഷ്, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എം.ആർ.മധു, പി.ടി.എ. പ്രസിഡൻറ് ജി.രാജീവ്, പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. എസ്.പ്രവീൺകുമാർ, ഡെൻറൽ സർജൻമാരായ ഡോ. പി.രാകേഷ്, ഡോ. എസ്.രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ആർ.ഗിനിലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.